ആൻഡ്രിയയെ ട്രോളി കസ്തൂരി

വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോളും വിമർശിക്കപ്പെടാറുള്ള നടിയാണ് കസ്തൂരി. എല്ലാത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് കസ്തുരി. ഇതൊക്കെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്.

ഇപ്പോൾ നടി ആൻഡ്രിയയെ ട്രോളുന്ന കസ്തൂരിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച.ആന്‍ഡ്രിയ പ്രധാനവേഷത്തിലെത്തുന്ന പുതിയ തമിഴ്ചിത്രമായ മാളിഗൈയുടെ ടീസര്‍ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചു നടന്നിരുന്നു. നടി കസ്തൂരിയായിരുന്നു അവതാരക. സാധാരണ മോഡേൺ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ആൻഡ്രിയ സാരി അണിഞ്ഞായിരുന്നു എത്തിയത്. ഇളം പച്ച നിറത്തിലുള്ള പട്ടുസാരിയും വെള്ള കല്ലു പതിപ്പിച്ച മാലയും ജിമിക്കി കമ്മലുമായിരുന്നു ആന്‍ഡ്രിയയുടെ വേഷം. 

ആന്‍ഡ്രിയ അടുത്തു വന്നപ്പോള്‍ അവരുടെ ഉയരം കണ്ട് ഞെട്ടിയ കസ്തൂരി ഇങ്ങനെ പറഞ്ഞു. എന്താണിത് നിങ്ങള്‍ക്ക് നായകന്‍മാരേക്കാളും ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്‌സ് എടുത്തു തരൂ. എന്നാലേ ശരിയാവുകയുള്ളൂ’- കസ്തൂരി പറഞ്ഞു. താന്‍ ഹൈ ഹീല്‍ ഇട്ടതുകൊണ്ടാണ് ഇത്രയും ഉയരം തോന്നുന്നതെന്ന് ആന്‍ഡ്രിയ മറുപടി നല്‍കി.

ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് താന്‍ മോഡേൺ ആയി ഒരുങ്ങി വന്നതെന്ന് കസ്തൂരി പറഞ്ഞു. ചുവന്ന നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണ്‍ ആയിരുന്നു കസ്തൂരിയുടെ വേഷം. സാധാരണ ഞാന്‍ സാരിയാണ് ഉടുക്കാറ്. ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോള്‍ നിങ്ങള്‍ സാരിയുടുത്തു വന്നിരിക്കുന്നു.എന്തായാലും നന്നായിട്ടുണ്ട്’- കസ്തൂരി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *