ക്രിസ്ത്യാനിയായ സണ്ണി വെയ്ൻ എങ്ങനെ ഗുരുവായൂരിൽ കല്യാണം ?

മാധ്യമങ്ങളോ ആരധകരോ അറിയാതെയാണ് സണ്ണി വെയ്ൻ വിവാഹിതനായത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയെ ആണ് സണ്ണി വിവാഹം ചെയ്തത് . സണ്ണി വെയ്ൻ ഗുരുവായൂരിൽ വച്ച് വിവാഹിതനായതാണ് ഇപ്പോൾ ചർച്ച ആകുന്നത്. സണ്ണി വെയ്ൻ എന്നത് ക്രിസ്ത്യൻ പേരല്ലേ , എന്തിനു സണ്ണി ഗുരുവായൂരിൽ വച്ച് വിവാഹം കഴിച്ചു എന്നൊക്കെയാണ് വിമർശനം ഉയർന്നത്.

ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ട്രോളുകളും വിമര്‍ശനങ്ങളും വന്നു.സത്യം അറിയാതെയാണ് പലരും വിമര്‍ശിച്ചത്. സുജിത്ത് ഉണ്ണികൃഷ്ണന്‍ വയനാട് എന്നാണ് നടന്റെ പേര്. സിനിമയില്‍ എത്തിയപ്പോള്‍ സണ്ണി വെയ്ന്‍ എന്നാക്കിയതാണെന്ന് പലര്‍ക്കും അറിയില്ല. ഈ വസ്തുത ചിലരെങ്കിലും ചൂണ്ടിക്കാട്ടിയെങ്കിലും വര്‍ഗീയ മെസേജുകള്‍ കുറവല്ല.

മാധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിൻ്റെ ചിത്രങ്ങൾ അവിടെ ഉണ്ടായിരുന്ന ചിലർ പകർത്തി ഫേസ്ബുക്കിൽ പങ്കു വെച്ചതോടെയാണ് പുറത്തറിഞ്ഞത്. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *