നിറത്തിന്റെ പേരിൽ ക്രൂരമായ വിമർശനങ്ങൾ

തമിഴിൽ ചെറിയ പ്രായത്തിൽ തന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ആളാണ് അറ്റ്ലി . തമിഴ് സിനിമയിലെ കഴിവുറ്റ സംവിധയകനായ അറ്റ്ലിയെ പരിചയപ്പെടുത്താൻ വിജയ് നായകനായ മെർസൽ എന്ന ചിത്രം മാത്രം മതി. ഈ സംവിധായകന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത് അതിക്രൂരവും നിന്ദ്യവുമായ ട്രോളുകളാണ്. ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഐപിഎല്‍ കണ്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് ട്രോളുകള്‍ക്ക് കാരണം.

അറ്റ്‌ലിയുടെ നിറത്തെ അധിക്ഷേപിച്ചു കൊണ്ടാണ് ഒരു വിഭാഗം ആളുകള്‍ ട്രോളുകള്‍ പങ്കുവെച്ചത്. അതില്‍ ചിലത് ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു. അധികം വൈകാതെ തന്നെ ഷാരൂഖിന്റെയും അറ്റ്‌ലിയുടെയും ആരാധകര്‍ ഇത്തരം ട്രോളുകളെ ശക്തമായി അപലപിച്ചു കൊണ്ട് രംഗത്തെത്തി.

അദ്ദേഹത്തിന്റെ കഴിവ് എന്താണെന്ന് മനസ്സിലാക്കാതെ ഈ ആധുനികയുഗത്തിലും നിറത്തിന്റെ പേരില്‍ അധിക്ഷേപം ചൊരിയുന്നത് തികച്ചും പ്രതിക്ഷേധാര്‍ഹമാണെന്നും അത്തരക്കാര്‍ യാതൊരു കരുണയും അര്‍ഹിക്കുന്നില്ലെന്നും ധാരാളം പേര്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *