പ്രണയം വെളിപ്പെടുത്തി പ്രിയ വാര്യർ

മലയാളി താരം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു . ഗ്ലാമർ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ‌ ലഭിച്ചതും .

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇതിനിടയിൽ പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയ വാര്യർ .

ധാരാളം പയ്യന്മാര്‍ എന്നോട് പ്രണയാഭ്യര്‍ത്ഥനകളുമായി വന്നിട്ടുണ്ട്. പക്ഷേ എനിക്ക് ആരെയും ഇഷ്ടപ്പെട്ടില്ല. അവരെയൊക്കെ നോ പറഞ്ഞു വിടുകയാണ് ചെയ്തത്. ഇക്കൂട്ടത്തില്‍ ഒരു പയ്യന്‍ എന്റെ മനസ്സില്‍ കടന്നു കൂടി.

അവനെ ഞാന്‍ ആത്മാര്‍ഥമായി പ്രണയിച്ചു തുടങ്ങി. പിന്നീടാണ് ഞാന്‍ മനസിലാക്കിയത്, അവനൊരു ബുദ്ധൂസാണെന്ന്….സമീപനത്തില്‍ യാതൊരുവിധ ചൊടിയും ചുണയും ഇല്ലാത്ത തണുപ്പന്‍. പ്രണയിക്കാനേ അറിയില്ല. ഒടുവില്‍ ഞാന്‍ വേറൊരു കോളേജിലും അവന്‍ മറ്റൊരു കോളേജിലും പോയി.പ്രിയ വാര്യർ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *