വൈറൽ ആയി ദുൽക്കർ സൽമാന്റെ ഫേസ്ബുക് പോസ്റ്റ്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ട് ദുൽക്കർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് ചുവടു വെയ്ക്കുകയാണ് .ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥയുടെ ‘ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. . ദൂല്‍ഖറിന്റെ മാസ് എന്‍ട്രി തന്നെയായിരുന്നു ടീസറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ടീസറിനു പിന്നാലെ യമണ്ടന്‍ പ്രേമകഥയുടെതായി ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

എറ്റവുമൊടുവിലായി നടി സംയുക്ത മേനോന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തുവന്നത്. ചിത്രത്തില്‍ ജെസ്‌ന എന്ന കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്. പ്രണയ ലോലുപ എന്നാണ് പോസ്റ്ററില്‍ ജെസ്‌നയെ വിശേഷിപ്പിച്ചിരിക്കുന്നത്. സംയുക്തയ്ക്കു പുറമെ നിഖില വിമലും സിനിമയില്‍ നായികാവേഷത്തില്‍ എത്തുന്നുണ്ട്.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വമ്ബന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് പ്രേമകഥയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത് എപ്രില്‍ 25നാണ്.

Leave a Reply

Your email address will not be published. Required fields are marked *